പുതിയ റേഷൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം?


പുതിയ റേഷൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം? റേഷൻ കാർഡിലെ പേരുകൾ തിരുത്താം, കൂട്ടിച്ചേർക്കാം..

എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് വളരെ വിലപ്പെട്ടതാണ്. പുതുതായി റേഷൻ കാർഡിന് അപേക്ഷിക്കാനും, കാർഡിലെ പേരുകൾ തിരുത്താനും, പേരുകൾ കൂട്ടിച്ചേർക്കാനും ഓൺലൈൻ വഴി സൗകര്യം ലഭ്യമാണ്. കേരള സിവിൽ സപ്ലൈസ് വകുപ്പിന്റെ  ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇതിനുള്ള സൗകര്യം ലഭിക്കുന്നത്. സ്വന്തമായി മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉള്ള ആർക്കും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. മൊബൈലിൽ വെബ്സൈറ്റ് ലഭിക്കുമെങ്കിലും വേഗം കുറയാൻ സാധ്യതയുണ്ട്.

 പുതിയ റേഷൻ കാർഡിന് വേണ്ടി അപേക്ഷ നൽകുന്നവർ വെബ്സൈറ്റ് സന്ദർശിച്ച് 'സിറ്റിസൺ ലോഗിൻ' എന്നതിൽ യൂസർ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പുതിയ റേഷൻ കാർഡിനായി അപേക്ഷിക്കാം. ഇതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താം. 👇

DOWNLOAD

റേഷൻ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെയാണ് എന്ന് എല്ലാവർക്കും അറിയുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് ഒരു പിഡിഎഫ് ഫോട്ടോ സഹിതം പുറത്തിറക്കിയിട്ടുണ്ട്. ഇതും മുഖേന ഓരോ സ്റ്റെപ്പും വളരെ ഈസിയായി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാം.

1. റേഷൻ കാർഡിനായി എന്തെല്ലാം രേഖകളാണ് വേണ്ടത്?

നിലവിൽ റേഷൻ കാർഡിലെ അംഗമാണെങ്കിൽ

• അതേ താലൂക്കിൽ തന്നെയാണ് കാർഡ് എടുക്കേണ്ടതെങ്കിൽ നിലവിലെ കാർഡ് ഉടമയുടെ സമ്മതപത്രം

• മറ്റൊരു താലൂക്കിലാണ് കാർഡ് ആവശ്യമെങ്കിൽ കാർഡിൽ കുറവ് ചെയ്ത പ്രസ്തുത താലൂക്ക് സപ്ലൈ ഓഫീസർ ലഭ്യമാക്കിയ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആപ്ലിക്കേഷൻ നമ്പർ

• എല്ലാ അംഗങ്ങൾക്കും നിർബന്ധമായും ആധാർ കാർഡ് ഉണ്ടായിരിക്കേണ്ടതാണ്

• മേൽവിലാസം തെളിയിക്കുന്ന രേഖ. അതായത് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, വീട്ടുകരമടച്ച രസീത്, വാടക ക്കരാർ എന്നിവയിൽ ഏതെങ്കിലും ഒരു രേഖ.

• വരുമാന സർട്ടിഫിക്കറ്റ് (സർക്കാർ ഉദ്യോഗസ്ഥരും പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനം ഉള്ളവരോ ആണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല)

സിവിൽ സപ്ലൈസ് വകുപ്പ് വെബ്സൈറ്റ് വഴി ലഭ്യമാകുന്ന സേവനങ്ങൾ

അക്കൗണ്ട് ക്രിയേറ്റ് ചെയ്ത യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന പേജിലുള്ള ഇ-സർവീസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ  ഒരുപാട് ഓപ്ഷനുകൾ കാണാൻ സാധിക്കും. E-Services എന്ന ലിങ്ക് വഴിയാണ് റേഷൻ കാർഡിലേക്ക് പേര് ചേർക്കുകയും, കാർഡിലെ അംഗങ്ങളുടെ പേരുകൾ തിരുത്താൻ ഉണ്ടെങ്കിൽ അവർ തിരുത്താനും ഇതുവഴി സാധിക്കും. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു👇

➮ പുതിയ ഒരു റേഷൻ കാർഡ് എടുക്കുന്നതിന്

➮ നഷ്ടപ്പെട്ടുപോയതോ നശിച്ച് പോയതോ ആയ റേഷൻ കാർഡിന് പകരം ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് ലഭിക്കുന്നതിന്

➮ ഒരു താലൂക്കിലുള്ള റേഷൻ കാർഡ് ഡാറ്റ മൊത്തമായി മറ്റൊരു താലൂക്കിന്റെ പരിധിയിലേക്ക് മാറ്റുന്നതിന്

➮ നിലവിലുള്ള കാർഡ് ഉടമയെ മാറ്റുന്നതിന്

➮ കാർഡുമായി ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ, വീട്ട് നമ്പർ, വാർഡ് നമ്പർ, ജനനത്തീയതി, Male/ Female, ബന്ധം.. മുതലായവ തിരുത്തുന്നതിന്

➮ കാർഡിൽ നൽകിയിരിക്കുന്ന മേൽവിലാസം മാറ്റുന്നതിന്

➮ കാർഡിന് ഒരു അംഗത്തെ/ അംഗങ്ങളെ മറ്റൊരു താലൂക്കിന്റെ പരിധിയിലേക്ക് മാറ്റുന്നതിന്

➮ കാർഡിലേക്ക് പുതിയ ഒരു അംഗത്തെ ചേർക്കുന്നതിന്

➮ ജോലി, വരുമാനം, പ്രവാസി സ്റ്റാറ്റസ് എന്നിവ മാറ്റുന്നതിന്

➮ കാർഡിൽ ചേർത്തിട്ടുള്ള എൽപിജി ഗ്യാസ് കണക്ഷൻ വിവരങ്ങൾ തിരുത്തുന്നതിന്

➮ കാർഡ് ഡാറ്റയിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തിരുത്തുന്നതിന്

 മുകളിൽ നൽകിയിരിക്കുന്നതിന് പുറമെ ഒരുപാട് കാര്യങ്ങൾ E-Services എന്ന ടാബിൽ ലഭ്യമാണ്. സ്വന്തമായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അടുത്തുള്ള അക്ഷയാ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം.

CIVIL SUPPLIES WEBSITEPost a Comment

Previous Post Next Post